അക്കാഡമിയെക്കുറിച്ച്
കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (DGCA)- അംഗീകാരത്തോടെ കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക പൈലറ്റ് പരിശീലന സ്ഥാപനമാണ് “രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി”. ഇതു “തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങൾ രജിസ്റ്ററാക്കൽ ആക്ടിന്” കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനകത്താണ് അക്കാഡമിയുടെ ആസ്ഥാനം. അക്കാദമി പൈലറ്റ് പരിശീലനം നടത്തിവരുന്നത് പ്രധാനമായും ഈ വിമാനത്താവളത്തിലാണ്. കൂടാതെ കണ്ണൂർ വിമാനത്താവളത്തിലും ഭാഗികമായി പൈലറ്റ് പരിശീലനം നടത്തുന്നുണ്ട് .
ചരിത്രം
1959 - ൽ ലെഫ്. കേണൽ ഗോദവർമ്മ രാജയുടെ ശ്രമഫലമായി സ്വകാര്യ മേഖലയിൽ സ്ഥാപിച്ച പറക്കൽ പരിശീലനസ്ഥാപനമാണ് "കേരള ഫ്ലയിങ് ക്ലബ് " . 1980 ൽ “കേരള ഏവിയേഷൻ ട്രെയിനിങ് സെന്റർ” എന്നു പുനർനാമകരണം ചെയ്യപ്പെട്ടു . 1982 ൽ ഈ സ്ഥാപനം കേരള സർക്കാർ ഏറ്റെടുത്തു. 2006 - ൽ വീണ്ടും പുനർനാമകരണത്തിന് വിധേയമായി ; രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി എന്ന പേരിൽ സൊസൈറ്റി ആയി 01.06.2006 മുതൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനം
അക്കാഡമിയിൽ കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടുന്നതിന് വേണ്ട പറക്കൽ പരിശീലനവും അനുബന്ധ പരിശീലനങ്ങളും നൽകിവരുന്നു. നാലു സിംഗിൾ എഞ്ചിൻ എയർ ക്രാഫ്റ്റ് , ഒരു മൾട്ടി എഞ്ചിൻ എയർ ക്രാഫ്റ്റ് , സിമുലേറ്റർ തുടങ്ങിയവ പരിശീലനത്തിനായി ലഭ്യമാണ്. എയർ ക്രാഫ്റ്റ് മെയിൻനൻസിനായി സുസജ്ജമായ ഹാങ്ങറുമുണ്ട്. ഒരു ബാച്ചിൽ പരമാവധി 40 പേർക്ക് പ്രവേശനം നൽകുവാനും പരിശീലനം നടത്തുവാനും ഉള്ള സൗകര്യങ്ങൾ ആണിവ. DGCA നിഷ്കർഷിച്ചിട്ടുള്ള പ്രകാരം ഉന്നത നിലവാരമുള്ള ട്രെയിനിങ് ഉറപ്പ് നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് അക്കാദമി.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം
കേന്ദ്ര വ്യോമയാന വകുപ്പിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (DGCA)- അംഗീകാരത്തോടെ കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക പൈലറ്റ് പരിശീലന സ്ഥാപനമാണ് ''രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജി''. വ്യോമയാനമേഖലയില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ആകുന്നതിന് അവശ്യം വേണ്ട യോഗ്യതയാണ് കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL). കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടുന്നതിന് വേണ്ട ( ഗ്രൗണ്ട് ക്ലാസ്സ് പരിശീലനവും, പറക്കല്‍ പരിശീലനവും ) ഇവിടെ നല്കുന്നു. 3 സിംഗിള്‍ എഞ്ചിന് എയര്‍ ക്രാഫ്റ്റ് , 1 മള്‍ട്ടി എഞ്ചിന് എയര്‍ ക്രാഫ്റ്റ്, 1 ഫ്ലൈറ്റ് സിമുലേറ്റര്‍ തുടങ്ങിയവ പരിശീലനത്തിനായി ലഭ്യമാണ്. എയര്‍ ക്രാഫ്റ്റ് മെയിന്നന്സിനായി സുസജ്ജമായ ഹാങ്ങറുമുണ്ട്. ഒരു ബാച്ചില്‍ പരമാവധി 25 പേര്‍ക്ക് പ്രവേശനം നല്കുവാനും പരിശീലനം നടത്തുവാനും ഉള്ള സൗകര്യങ്ങള്‍ ആണിവ. DGCA നിഷ്കര്‍ഷിച്ചിട്ടുള്ള പ്രകാരം ഉന്നത നിലവാരമുള്ള ട്രെയിനിങ് ഉറപ്പ് നല്കുന്ന സ്ഥാപനങ്ങളിലൊന്നാണ് അക്കാദമി. . പൈലറ്റ് പരിശീലനം കൂടാതെ Aircraft Maintenance Engineering / Aeronautical Engineering ബിരുദം നേടിയവര്‍ക്ക് പ്രവര്‍ത്തിപരിചയം എന്ന നിലയില്‍ ' On Job Training' നല്കിവരുന്നു.
കൊമേര്‍ഷ്യല്‍ പൈലറ്റ് ട്രെയിനിങ് കോഴ്സിലേക്ക് അഡ്മിഷന് നേടുന്നതിന് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത plus 2 പാസ്സായിരിക്കുക എന്നതാണ് ; Physics, Mathematics എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമാണ്. അപേക്ഷിക്കുന്ന സമയത്തു പതിനേഴ് വയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതും , DGCA നിഷ്കര്‍ഷിക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ് ഉണ്ടായിരിക്കേണ്ടതുമാണ്. കോഴ്സിന്റെ തുടക്കത്തില്‍ ഗ്രൗണ്ട് ക്ലാസ് ട്രെയിനിങ് നല്കുന്നു. ആയത് DGCA സമയാസമയങ്ങളില്‍ നടത്തുന്ന ഗ്രൗണ്ട് എക്സാമിനേഷന്‍സ് പാസാകുന്നതിന് ട്രെയിനികളെ പ്രാപ്തരാക്കുന്നു. ഇതിനുപുറമെ നിഷ്ക്കര്‍ഷിക്കപ്പെട്ടിട്ടുള്ള 200 മണിക്കൂര്‍ പറക്കല്‍ പരിശീലനം അക്കാഡമിയുടെ എയര്‍ക്രാഫ്റ്റ് ( Single Engine and Multi Engine) ഉപയോഗിച്ച് നല്കുന്നു. നിശ്ചിത മണിക്കൂര്‍ പരിശീലനം ഫ്ലൈറ്റ് സിമുലേറ്ററിലും നല്കിവരുന്നു. വിജയകരമായി ഗ്രൗണ്ട് എക്സാമിനേഷന്‍സ്, പറക്കല്‍ പരിശീലനം എന്നിവ പൂര്‍ത്തിയാക്കുന്നവര്‍ക്ക് DGCA കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നു .
രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെയാണ് കൊമേര്‍ഷ്യല്‍ പൈലറ്റ് ട്രെയിനിങ്ങിന്റെ കാലാവധി . തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് അക്കാഡമിയുടെ പ്രധാന പരിശീലന കേന്ദ്രം. ആവശ്യാനുസരണം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളും അയല്‍ സംസ്ഥാനങ്ങളിലെ ചില വിമാനത്താവളങ്ങളും ട്രെയിനിങ്ങിനായി ഉപയോഗപ്പെടുത്താറുണ്ട്.